ഓസ്കാർ

ഇത് എനിക്കുള്ള ഒരോർമ്മപ്പെടുത്തലാണ് നീയെവിടെയാണെന്നുള്ളൊരു പിൻവിളിയാണ് പക്ഷേ ഇത് എത്രമാത്രമുൾക്കൊള്ളാൻ അല്ലെങ്കിൽ വിളികേൾക്കാൻ എനിക്ക് സാധിക്കുമെന്ന് തിരിച്ചറിയാനാകാത്തയൊന്ന് !
നൂറുശതമാനം തികഞ്ഞ കാഴ്ചയോടെ -കേൾവിയുടെ- പ്രതീക്ഷയുംആന്മവിശ്വാസവും കൈമുതലുണ്ടായിരുന്നൊരു  സമയത്തിന്റെ ഓർമ്മതുണ്ട് !
നഷ്ട്ടപ്പെട്ട കാലിനുപകരംകിട്ടിയകൃത്രിമക്കാൽ ജന്മസിദ്ധമായ ഭയംകൊണ്ട്മാറ്റിവെച്ചിട്ടൊടുവിൽ മുങ്ങിത്താഴുന്ന ജീവിതത്തിന്റെ അവസാന കച്ചിത്തുരുമ്പെ ത്തിപ്പിടിക്കാൻ  ഒരാഴ്ചമാത്രം പരിചയമുള്ളൊരു കൃത്രിമക്കാലിനും ശാന്തിനിലയത്തിലെ വിമലസിസ്റ്റർ തന്നൊരു മരത്തിന്റെ വടിയുമായി വീണ്ടും പ്ലസ് വണ്ണിന് ചേർന്ന ദിവസങ്ങൾ ,ഞാൻ മുഴുവനായും അർപ്പിക്കപ്പെട്ട ക്ലാസുകൾ .....................ജീവിതത്തിൽ എനിക്കു കിട്ടിയ ഓസ്കാർ ആയിരുന്നു ഈ  സമ്മാനം ,ഈ പുസ്തകത്തിന്റെ ഓരോ പേജും ഞാൻ ഹൃദത്തിലേറ്റുവാങ്ങിയിരുന്നു.......ഇന്നീ ബുക്ക് കാണുമ്പോൾ എനിക്കക്കമിട്ട് നിരത്താനാവുന്നു -എന്നോടൊപ്പമിന്നുള്ള അലസതകൾ ,അക്ഷരങ്ങളിൽനിന്നുള്ള അകലങ്ങൾ ,ചിന്തകൾ തട്ടിയുണർത്താത്ത മയക്കങ്ങൾ ,പൂർണ്ണതയില്ലാത്ത ഉണർവുകൾ ...............!!!

ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് .....അസാധ്യമല്ലെന്നറിയുമ്പോഴും ഇതിനുള്ള ന്യായീകരണങ്ങൾ ഞാൻ തന്നെ കണ്ടെത്തിതുങ്ങിയിട്ടുണ്ട് 'പ്രായം മുപ്പതിനോടടുക്കുന്നുവത്രേ '

എഴുതിയ മത്സരപരീക്ഷയിലൊന്നിൽ പുറകിലാക്കി കാലം എന്നെ കളിയാക്കിത്തുടങ്ങിയിരിക്കുന്നു ,
വരേണ്ടിയിരിക്കുന്നു എനിക്കെന്നെത്തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു 

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................