Posts

Showing posts from May 12, 2013
Image
ദാ... ഈ വഴിയാണെന്ന് തോന്നുന്നു ........." കടന്നുപോന്ന ചെറുനാട്ടുവഴിയുടെ ഓർമമകളെ ആവാഹിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പുലമ്പി,പിന്നെ ഒരു നിമിഷം ശങ്കിച്ചുനിന്നു "ഇതു തന്നെയാണോ .......?" ചാഞ്ഞുനിന്ന ഒരു ഇലഞ്ഞിമരത്തിലേയ്ക്ക്‌ ചാരിനിന്നുകൊണ്ട് ഹരി തെല്ലുറക്കെ ചിരിച്ചു, "ന്താപ്പോ ഇത്ര അട്ടഹസിക്കാൻ ........." തിരിഞ്ഞു നോക്കാതെയാണ്‌ ചോദ്യം അതേ ചിരി അല്പം ശബ്ദംകുറച്ച് ആവർത്തിക്കുന്നതിനിടയിൽ അവനും കണ്ണോടിച്ചു എവിടെയെങ്കിലുമുണ്ടോ ആ ചുവന്ന വാകമരം?!! ഇപ്പോൾ അവളുടെ നോട്ടം അവന്റെ മുഖത്ത് വന്നുനില്ക്കുകയാണ് "യെന്തേ ഒന്നും പറയാത്തെ ...." അവളുടെ ശബ്ദത്തിനും ചിരിയുടെചുവ ! "അല്ലയോ ഭവതീ... എന്നെ നീപറഞ്ഞ ആ ഗുല്മോഹറുകളുടെ ചുവന്നതാഴ്വരയിലെത്തിച്ചാലും...."മസിലുപിടിച്ച നാടകീയഭാവം മുഖത്തുനിന്നും നഷ്ട്ടപെട്ട ആ നിമിഷം ഹരി വീണ്ടും പൊട്ടിചിരിച്ചു. "ആക്കല്ലേ.... അത് ഞാൻ കണ്ടുപിടിക്കും നോക്കിക്കോ " അവൾ വീണ്ടും നടന്നുതുടങ്ങിയിരുന്നു. "ചേട്ടാ...ഇവിടെയെവിടാ ഒരു വാകമരമുള്ളത്?" ഹരി നോക്കുമ്പോൾ കക്ഷി പശുവിനെ തീറ്റികൊണ്ടിരിക്കുന്ന ഒരാളുടെ അട
Image
"വേനലിൽ വാടിയവശേഷിച്ച വേരുകളിൽ ലഭിച്ച നനുത്ത ചെറുനിറമഴകളുടെ സാമിപ്യങ്ങളിലൂടെ ഈ കറുകയ്ക്കും സന്തോഷവസന്തം......"

'വേഴാമ്പൽകൂട്'

Image
വേഴാമ്പലിനെ മഴയ്ക്കൊപ്പമാല്ലാതെ ഓർത്തെടുക്കുക അസാധ്യമാണെന്ന് തോന്നുന്നുവല്ലേ ??മേഘങ്ങൾക്കിടയിൽ മഴയെ പരതി എന്റെ കഴുത്ത് വേദനിച്ച അവസരങ്ങളിലെപ്പഴോക്കെയോ കേട്ടു "നീയാര് വേഴാമ്പലോ?"അന്ന് ഒരിക്കൽപോലും ചിരിയ്ക്കൊപ്പം അവയുടെരൂപം മനസ്സിൽ തെളിഞ്ഞിരുന്നില്ല,അതെന്താണ ാവോ?അറിയില്ല. മുട്ടയിട്ടതിന്ശേഷം പെണ്‍വേഴാമ്പൽ അടയിരിക്കാൻ ആരംഭിക്കുന്നസമയത്ത്,മരപ്പൊ ത്തിന്റെ(കൂടിന്റെ) മുഖഭാഗം കൊക്ക്മാത്രം കടക ്കാൻ പാകത്തിലുള്ള ദ്വാരം അവശേഷിപ്പിച്ച് അടയ്ക്കുകയാണ് പതിവ് ! ഇതേസമയം പുറത്തുള്ള ആണ്‍വേഴാമ്പൽ പ്രസ്തുത ദ്വാരംവഴി ഭക്ഷണം കൊക്കുവഴി നല്കുകയും ചെയ്യും.കുഞ്ഞുങ്ങൾക്കൊപ്പമ ാണ് പെണ്‍വേഴാമ്പൽ പുറത്തുവരിക ! ഈ അടുത്തിടെ ഇവയെക്കുറിച്ചുള്ള ഒരു വാർത്ത കാണുവാനിടയായി, മുട്ടകൾക്ക് അടയിരിക്കുന്നതിലെയ്ക്ക് കൂട്അടയ്ക്കപെട്ടത്തിന്റെ അടുത്തദിവസങ്ങലിലൊന്ന്മുതൽ ആണ്‍പക്ഷിയെ കാണാതായിരിക്കുന്നു,തുടർന്ന ് ജീവനപകടത്തിലായ പെണ്‍പക്ഷിയ്ക്ക് കമ്പിൽ കോർത്തുഭക്ഷണം നല്കികൊണ്ടിരിക്കുകയാണ് ,അവ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ''കൊക്ക്' !! ശ്വാസംപിടിച്ച് ഞാനതിലേയ്ക്ക് നോക്കിയിരിക്കുമ്പോഴുണ്ട് അനിയത്തിയുടെ ഡയ