"മഴയോടുള്ള എന്റെ പ്രണയകുറിപ്പുകൾ വായിച്ച കുറെയേറെ സുഹൃത്തുക്കൾ എന്നെ മഴയുടെ കാമുകിയായി അംഗീകരിച്ചിട്ടുണ്ട് !! ഇനിയൊരു രഹസ്യം പറയാട്ടോ,ഇതാണ് എന്റെ മഴ ! എന്റെ ഈ കിന്നാരങ്ങൾക്കെല്ലാം കാതുതന്ന -,മറുപടി തരേണ്ടിവരാറുള്ള ഒരു പാവം പാലക്കാടൻ മഴ !കാര്‍മേഘങ്ങളെ ഒര്‍മ്മകളിലെയ്ക്ക് പതിച്ചുചേര്‍ത്ത്എന്നില്‍ പെയ്തുനിറയുന്നു -
"എന്‍റെ മഴ"...................................
1. എന്‍റെ മഴയ്ക്ക്‌....(repost)
എന്നിലെ പ്രണയത്തിന്റെ നീരുറവകള്‍ അലിഞ്ഞുചേരുന്ന നിന്‍റെ ദിനരാത്രങ്ങളില്‍,എപ്പോഴൊക്കെയോ കാത്തിരിപ്പിന്റെ മൌനം ഘനീഭവിക്കുന്നു!!
നിന്നിലെ ഭാവങ്ങള്‍ക്ക് പ്രണയത്തിന്‍റെമാത്രം നിറംചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ലയെന്നു നീ അറിയുക .നിന്‍റെ ചലനങ്ങളില്‍... ഉഷ്മളതകളില്‍ നിശ്വാസങ്ങളില്‍... വേറിടുന്ന ചിന്തകളുംതലങ്ങളും ഞാന്‍ അറിയാതെ പോകുന്നുയെന്നു ചിന്തിക്കുന്നുവോ നീ??
നീ 'എന്റേത് ' എന്ന് പറയുമ്പോഴും നീ എന്റ്റെത് മാത്രമല്ലെന്നതും സത്യം !! മഴയെന്ന നിന്നിലെ ഓരോ ഭാവങ്ങളെ പ്രതീക്ഷിക്കുന്ന മനസുകള്‍ക്ക് നീ അവരുടെതാകുന്നു ,അവിടെ നിന്‍റെ രാഗങ്ങള്‍ വ്യത്യസ്തങ്ങാളായി ചിതറുകയാണ് ...അവയെനിക്ക് കാണുവാന്‍കഴിയുന്നുണ്ട്,കാലദേശാനുസൃതമായി നിന്‍റെ വായനകള്‍ വിഭിന്നങ്ങളായി പല നിറങ്ങളില്‍ ,രൂപങ്ങളില്‍,സ്ഥാനങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്നു!! ,പക്ഷെ ആ കാഴ്ചകള്‍ക്കും മനസിന്‍റെ കേള്‍വിക്കുമിടയില്‍ പ്രണയത്തിന്‍റെ അന്ധത ചൂഴ്ന്നു നില്‍ക്കുകയാണ് .!!
ഓര്‍മയിലെ ആദ്യ പുതുമഴയായി നീ പെയ്തിറങ്ങിയ നാള്‍ ,വരണ്ടഭൂമിയില്‍നിന്നും പറന്നുയര്‍ന്ന ഊഷരകുമിളകളുടെ മിഴികളോട് നിന്‍റെ നനവുകള്‍ പറഞ്ഞത് മുഴുവന്‍ നിന്നില്‍നിന്നും എനിക്കായുള്ള ദൂരത്തെക്കുറിച്ചായിരുന്നു....അകലങ്ങളില്ലാത്ത ദൂരം!!
മഴയെന്ന സുഹൃത്ത്‌...
മഴയെന്ന സന്താനം ....
മഴയെന്ന ദാതാവ് ...
മഴയെന്ന ശത്രു .....
നീയാകുന്ന സഹോദരന്‍ ....
നിന്‍റെ യാത്രയിലെ നിഴല്‍രൂപങ്ങള്‍ ....നിന്‍റെ ബഹുമുഖഭാവങ്ങളെ അറിയുമ്പോഴും ... എനിക്ക് നീ എന്‍റെ മഴയാകുന്നു,.......
പതിയുന്ന ഹൃദയതാളങ്ങള്‍ക്കും നിന്‍റെ കാലടികള്‍ക്കുമിടയില്‍ നിന്നെ ഞാന്‍ അറിയുന്നു ...എന്നെ ഞാന്‍ മറക്കുന്നു !!
ഞാന്‍ മറക്കുന്നവയത്രയും നിന്നിലെയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവിന്‍റെ ആദ്യക്ഷരങ്ങളില്‍ ,ഞാന്‍ നിന്‍റെ മൌനങ്ങളിലെയ്ക്ക്----------------------------
some of such posts :- 1. http://saranya--mohan.blogspot.in/2012/04/blog-post_22.html
2. http://saranya--mohan.blogspot.in/2012/05/06052012.html
3. http://saranya--mohan.blogspot.in/2012/07/blog-post_16.html
4. http://saranya--mohan.blogspot.in/2012/03/blog-post_05.html
5. http://saranya--mohan.blogspot.in/2012/02/blog-post_21.html
6. http://saranya--mohan.blogspot.in/2012/02/blog-post_22.html
7. http://saranya--mohan.blogspot.in/2012/01/blog-post_25.html

6. ഒടുവില്‍ നീ എനിക്കായി പെയ്തുവോ? (repost)
വൈകിയതെന്തേ നീ ?
എന്‍റെ മൌനത്തിന്‍റെ... കാത്തിരിപ്പിന്‍റെ ആകെത്തുകയാകുന്നു നീ ..............
നിന്‍റെ കാലൊച്ചകളില്‍ എന്‍റെ ദു:സ്വപ്നങ്ങള്‍ അവസാനിക്കുകയാണ് ....
നിന്നോടെനിക്ക് പറയാന്‍ നൂറായിരം കഥകളുണ്ട്.....
നിന്നോട്മാത്രമായി പങ്കുവെയ്ക്കാന്‍ ഞാന്‍ എന്‍റെ മൌനങ്ങളില്‍ തളച്ചിട്ട മോഹങ്ങളുണ്ട്..
നിന്‍റെ ചെവിയില്‍ മന്ത്രിക്കാന്‍ ഒരു കുഞ്ഞുരഹസ്യമുണ്ട് ......
ഒരിക്കലും എന്നില്‍നിന്നും പെയ്തുതോരാതെയിരിക്കാന്‍ കഴിയുമോ നിനക്ക്??
ഇല്ല അല്ലേ? ഹ ഹ ....

Comments

ajith said…
ശ്ശോ...
എന്തൊരു മഴയാ ഇത്!!

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................