സ്വിച്ചിഡ് ഓഫ്

"നീയെന്താ കോളെടുക്കാൻ വൈകിയെ .........."

" ഞാൻ ദാ ..."
അർച്ചനയുടെ മറുപടി പൂർത്തിയാകും മുൻപുതന്നെ രതീഷ്‌ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു
"ഡീ...അമ്മാവൻ ഇപ്പോ വിളിച്ചിരുന്നു,അവര് ഓണത്തിന് വരുന്നുണ്ടെന്ന് ...."
"ഉവ്വോ ....."
ഇത്തവണയും അവൾ സംസാരിക്കാൻ മുതിരുമ്പോഴെയ്ക്കും ചെറുചിരിയോടൊപ്പം അവന്റെ വാക്കുകൾ ഒഴുകിയെത്തി
"എനിക്ക് വല്ലാത്ത സന്തോഷം .... എന്താ പറയ്കാ...
കുറെനാളുകൂടിയിട്ട് ....."
അവൻ അപ്പോൾ മൊബൈൽ അല്പംകൂടി ചെവിയിലേയ്ക്കമർത്തി മുകളിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു !

"ഉം ......അതുപിന്നെ എനിക്കറിയില്ലേ കൊരങ്ങാ,അല്ലാ...ഓണത്തിന് എന്നുപറയുമ്പോൾ 15ന് ആയിരിക്കുമോ ?"

"അല്ലടി പെണ്ണേ ...16നു രാവിലെ, പിന്നെ ഗിരിഷേട്ടന്റെ കുഞ്ഞിന് പേരിട്ടു 'വൈഗ' ,കിടു പേരല്ലേ ?"

"ഉം ,നല്ല പേരാ,അല്ല മാഷേ 17നു നമ്മുടെ ട്രിപ്പ്‌ ...."

"അവര് അന്നു വൈകുന്നേരംതന്നെ പോകുമായിരിക്കുഡീ... അനിതചേച്ചിയും കുഞ്ഞും വരുന്നില്ലെന്ന് അമ്മായി സൂചിപ്പിച്ചിരുന്നു "

"അതിന് ചേച്ചിയിപ്പോൾ സ്വന്തം വീട്ടിലല്ലേ,മിക്കവാറും ട്രിപ്പ്‌ ഗോവിന്ദയാകും"

"ഹോ.... നീയെന്തിനാ ഇങ്ങനൊക്കെ ചിന്തിക്കാൻ നില്ക്കണേ ..."പറഞ്ഞുതീരുന്നതിനുമുൻപ് തന്നെ അവന്റെ നോട്ടം തന്റെ മുന്നിലിരിക്കുന്ന ലാപ്ടോപിൽ എത്തിനിന്നു.

"പിന്നെ ചിന്തിക്കാതെ... എത്ര ആഗ്രഹിച്ചതാ ....."

"അച്ചു ....അതിനു ട്രിപ്പിന് പോകില്ലെന്നാരെങ്കിലും പറഞ്ഞോ നിന്നോട് "
അവന്റെ ശബ്ദത്തിൽ കലരുന്ന ഇടുങ്ങലിനോടുള്ള തിരിച്ചറിവുകൊണ്ടാണോയെന്തോ അവളുടെ തോളിൽ കിടന്ന ടവ്വൽ ഇപ്പോൾ കട്ടിലിന്റെ ക്രാസിയിൽ ഊഞ്ഞാലാടി തുടങ്ങിയിരുന്നു.

"പറഞ്ഞപ്പോഴേയ്ക്കു ദേഷ്യം,അവിടെയിരുന്നു 'പോണം-പോകണ്ടാ ' എന്ന് പറയുന്നത് മാത്രമല്ല അതിനനുസരിച്ച് ഞാനിവിടെ പായുന്നുണ്ട് അറിയ്യോ?, ട്രിപ്പ്‌ ക്യാൻസൽ ചെയ്യാൻ ഉദേശമുണ്ടെങ്കിൽ അതിപ്പോഴേ പറ ..."

മറുപടിയ്ക്ക് പകരം ഒരു മിനിട്ടിൽ കൂടുതൽ നിശബ്ദത വന്നപ്പോൾ വീണ്ടും അർച്ചനയുടെ ശബ്ദം:- "ഹലോ ...."
"ഞാനെങ്ങും പോയിട്ടില്ല ,ട്രിപ്പിനു പോകാമെന്ന് പറഞ്ഞത് ഞാനാണെങ്കിൽ..അതിന്റെ ബാക്കി എന്റെ സൗകര്യംപോലെ ഞാൻ ചെയ്യും ,അല്ല, ഇതെല്ലാം എന്റെ തന്നെ തെറ്റാണ് ...."
ഇടയ്ക്ക് അവളുടെ ശബ്ദം വന്നവഴിയ്ക്ക് തന്നെ അവ്യക്തമായി മുറിഞ്ഞുപോകുന്നുണ്ടായിരുന്നു !
"അമ്മാവനോട് സംസാരിച്ച ഉടൻ നിന്നെ വിളിച്ചു അപ്ഡേറ്റ് ചെയ്തത് എന്റെ തെറ്റ് ...."അവന്റെ മുന്നിലെ ടേബിളിൽനിന്ന് ഡയറിയപ്പോൾ താഴേയ്ക്ക് വീ ഴണോയെന്ന് ശങ്കിക്കുന്ന അവസ്ഥയിൽ !

"പറയേണ്ടത് മാത്രമേ പറയാവൂ, ഈ അപ്ഡേഷൻ ,എന്റെ തെറ്റാ... എന്റെ തെറ്റ് "പിറുപിറുക്കുന്ന പോലെ അവന്റെ ശബ്ദം അവസാനിക്കുമ്പോൾ
മറുവശത്ത്‌ വിതുമ്പുന്ന ഒരു പ്രസ്താവന "നോക്കിക്കോ നിങ്ങളോട് ഞാനിനി ഒരു കാര്യത്തെക്കുറിച്ചും സംസാരിക്കില്ല"
........... ...................... ............
പിന്നെ ,പറയണ്ടല്ലോ, ---------'സ്വിച്ചിഡ് ഓഫ് '------ ;D

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................