Posts

Showing posts from November 4, 2012

വ്യാഖ്യാനം

ഭാഗ്യം ...ഓഫീസില്‍  നിന്നും തിരിച്ചെത്തിയിട്ട്‌  ഒരു  ചായ  കുടിക്കാനുള്ള  സാവകാശം  അവള്‍ അനുവദിച്ചു ------ എതിരെ  മുഖം  കുമ്പിട്ട്‌ ഇരിക്കുന്ന അവളെ  കാണുമ്പോള്‍ ഉറക്കെ  ചിരിക്കാന്‍  തോന്നാറുണ്ട്, പക്ഷെ  ചിരിച്ചുപോയാല്‍ പൊതുവേ  തുടുത്ത  ആ കവിളുകള്‍  വീണ്ടും വീര്‍പ്പിച്ച് "കണ്ടോ ...ഞാന്‍ സങ്കടപെടുന്നത്  കണ്ട് സന്തോഷിച്ചോ .....സന്തോഷിച്ചോ " "ജോ, എന്തെ ലേറ്റായത് ?............" അവളുടെ  ചടുലമായ  പതിവു  ചോദ്യത്തിന് മുന്‍പില്‍ ചിരിക്കാതിരിക്കാന്‍ എത്ര  ശ്രമിച്ചിട്ടും അയാള്‍ക്ക്‌  കഴിഞ്ഞില്ല. "ഉം ... ചിരിച്ചോ ... വര്‍ക്ക്‌ ,വര്‍ക്ക്‌  ജോയ്ക്ക്  ഒരു  വര്‍ക്കിനെ  കല്യാണം  കഴിച്ചാല്‍ മതിയായിരുന്നല്ലോ,...." ഇത്തവണ അയാള്‍ എഴുന്നേറ്റ് അവള്‍ക്കരികിലെയ്ക്ക്  ചെയര്‍ വലിച്ചിട്ടിരുന്നു , " ദേ .. ഇതു  വല്ലാതെ ബോറകുന്നു, എനിക്കറിയാം  നിന്റെ സമയത്തില്‍  നിന്നും എടുത്തിട്ടാണ്  ഞാന്‍ വര്‍ക്ക്  ചെയ്യുന്നതെന്ന് ....... അടുത്തില്ലെങ്കിലും  ഞാന്‍  ഇപ്പോഴും  ഇവിടെയില്ലേ ......"അയാള്‍ തന്‍റെ  നെഞ്ചോട്‌  ചേര്‍ത്തുവച്ച കൈയിലെയ്ക്ക് ചായുമ്പോള്‍ അവള്‍ വീണ്ടും  ചോദി

ബസ്‌ യാത്രയിലൂടെ

ഞങ്ങളുടെ ഈ ചെറിയ  ഗ്രാമത്തിലൂടെ  ആകെ രണ്ടു ബസുകളാണ്  സര്‍വീസ് നടത്തുന്നത്, വര്‍ഷ ങ്ങളായി  നാട്ടില്‍നിന്നും അകന്നു  നിന്ന  ഞാന്‍ രാവിലെയും വൈകിട്ടുമുള്ള  ബസ്‌ യാത്രയിലൂടെ വീണ്ടും  ഗ്രാമത്തിനോടും നാട്ടുകാര്‍ക്കും ഇടയിലേയ്ക്ക് വീണ്ടും........... ഈ  ഗ്രമാപാതയുടെ  ഇരുവശത്തും  എന്‍റെ  ഓര്‍മ്മകലുണ്ട് ....മറന്നുപോയി  എന്ന് ഞാന്‍  തെറ്റിദ്ധരിച്ചിരുന്ന മുഖങ്ങളുണ്ട് ..........പച്ചപ്പുകളും  അവയ്ക്കിടയിലെ നേര്‍ത്ത് മെലിഞ്ഞ ഞരമ്പുകള്‍ പോലെ ആ പഴയ ഇടവഴികള്‍!! അവയിലെ ഓരോ റബ്ബര്‍വേരുകള്‍ പോലും  എന്‍റെ ഓര്‍മയില്‍  ഉണ്ടാകും  അല്ലെ ? 05-11-2012 ബസില്‍ യാത്ര  പത്തുമിനിട്ട് പിന്നിടവേ ...ഒരു  വളവിങ്കേല്‍ ബസ്‌  അങ്ങ് നിന്നു ,പിന്നെ  വല്ലാത്ത  ശബ്ദത്തോടെ  ബസ്‌ പിന്നോട്ട്  പോകുകയാണ്, "ചവുട്ടി  നിര്‍ത്ത് "- കണ്ടക്റ്റര്‍ , പോര്‍ട്ടര്‍ ചേട്ടന്‍ ഊട്  വെയ്ക്കാന്‍ ശ്രമിക്കുന്നു .... ആശുപത്രിയില്‍ പോകാനായി  കയറിയ "നാണി' എന്ന  മുത്തശി വിളിച്ചു പറയുന്നുണ്ട്  "ആളെ  ഇറക്കിയിട്ട്‌  നിങ്ങള്‍ ശരിയാക്ക് " പതുക്കെയാണെങ്കിലും പലരും അതേ പല്ലവി ആവര്‍ത്തിക്കുന്നു ..........മുഖഭാവവ്യത്യാസങ്ങള്‍ വ്യക്തമാ