Posts

Showing posts from September 16, 2012

"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "-

Image
"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "- അതെ....ഇന്നാണ്(22-09-2012)സംഭവം അറിഞ്ഞപ്പോള്‍ പാറു കരഞ്ഞില്ല !! പാറുവിന്‍റെ ഒരേയൊരു പാപ്പാനാണ് കക്ഷി - (അച്ഛന്റെ കസിന്‍)  കാരണം അവള്‍ക്കു  ആ ചെല്ലപ്പേര് അയാള്‍ സമ്മാനിച്ചതാണ്‌, ആരും അത് ഏറ്റുപിടിച്ചതുമില്ല !! പക്ഷെ ഈ പപ്പനെ അറിയാത്ത ഒരു സുഹൃത്തും അവള്‍ക്കു പേരിട്ടത് ഇങ്ങനെയായിരുന്നു- പാറു. പാപ്പനും പാറുവിനുംമിടയിലെ സവിശേഷ ബന്ധത്തിന്റെ ഓര്‍മകളേക്കാള്‍ പറഞ്ഞുകേട്ട അറിവുകളാണ് അവള്‍ക്കു  കൂടുതല്‍, ഉറ്റമിത്രം കൂടിയായിരുന്ന അവളുടെ അച്ഛനും പ്രസ്തുത പാപ്പാനും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ തുടങ്ങിയ ആന്മബന്ധം!! സ്ഥലങ്ങളുടെ അകലംകൂടി, അവളുടെ അച്ഛന്‍മരിച്ചു . കുഞ്ഞിപ്പാറു വളരുകയായിരുന്നു , അവളുടെ കാഴ്ച്ചയില്‍ രക്തബന്ധങ്ങളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്...! പഴംകഥകള്‍ പറയുന്ന പ)പ്പനോട്  അവള്‍ക്കു നേരില്‍ കാണുമ്പോഴുള്ള കൃത്രിമപുഞ്ചിരി എന്നൊരു കടപ്പാട് മാത്രം അവശേഷിച്ചു.....!! കൂടിചേരലുകളില്‍ പഴംകഥകള്‍ അവളുടെ അമ്മയടക്കം പലരും വീണ്ടുംവീണ്ടും കുടഞ്ഞിടുന്നുണ്ടായിരുന്നു- ആദ്യമായി പാപ്പന്‍ കൈയിലെടുത്ത കുഞ്ഞ്, കിലോമീറ്ററുകളോളം യാത്ര ചെയ്ത് പാറുവിനെ കാണനെത

അല്‍ഷിമേഴ്‌സ് ദിനം.... !

Image
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.... ! ജീവനുള്ള ശരീരം മാത്രം അവശേപ്പിച്ചു ,സഹയാത്രികരോട്‌ ഒരു യാത്ര പോലും പറയാനാവതെയുള്ള മനസിന്‍റെ മടക്കയാത്ര !! ജീവിതനശ്വരത -നിസഹായത ! അഹങ്കാരത്തിന്‍റെ അവസാനവേരും പിഴുതുകളയാന്‍ സാധിക്കുന്ന ഒരു ഓര്‍മപെടുത്തല്‍. 1907-ല്‍ ഡോ. അല്‍ഷിമേഴ്‌സ് 57വയസുള്ള ഒരു സ്ത്രിയില്‍ ഈ രോഗത്തെക്കുറിച്ച് വിശദമായ പഠനം നടത്തി, അമേരികന്‍ പ്രസിഡന്റ്ടു ആയിരുന്ന റോണാള്‍ഡു ലീഗണ്‍ ആണ് പ്രസ്തുതരോഗം പിടിപെട്ട പ്രശസ്തന്‍. ഇതൊരു രോഗമല്ല ഒരു വ്യക്തിയുടെ ഓര്‍മകളെല്ലാം നഷ്ട്ടപെട്ടു പോകുന്ന അവസ്ഥ.വില്ലനായി മറവിയും ഭ്രാന്തനായി രോഗിയും ഇവിടെ ഒളിച്ചുകളിക്കു കയാണ്! അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,ഇതിന്‍റെ യഥാര്‍ത്ഥ കാരണം ആധുനിക വൈദ്യശാസ്ത്രത്തിനും അഞാതമാണ്! രോഗിയ്ക്കല്ല ഒപ്പമുള്ളവര്‍ക്ക്‌ ചികിത്സ നല്‍കേണ്ട വിചിത്ര രോഗം-അല്‍ഷിമേഴ്‌സ് ! ഓര്‍മകളുടെ വരമ്പില്‍നിന്നും തെന്നിമാറിയ ജീവനുകള്‍ നമ്മുടെ ജീവിതപാതയില്‍ എവിടെയെങ്കിലും മുന്നിലെത്തപെട്ടാല്‍ ഒരു കൈ നീട്ടാന്‍ മടി കാണിക്കാതിരിക്കാം........മറക്കാതിരിക്കാം നാളെ ഒരുപക്ഷെ നമ്മളില്‍ ഒര