Posts

Showing posts from July 8, 2012

നെല്ലീ..........നെല്ലീ നെല്ലീക്കാ............."

Image
ഓ.എന്‍.വി കവിതയിലെ വരികള്‍:- "ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്ന തിരുമുറ്റതെത്തുവാന്‍ മോഹം.... തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം ................................. ....................................................................."  ഏഴാംക്ലാസ്സില്‍വച്ച്  മേരിടിച്ചര്‍ ഈ കവിത പഠിപ്പിക്കുമ്പോള്‍,ഞാന്‍ ഇടയ്ക്ക് ഞങ്ങളുടെ സ്കൂള്‍മുറ്റത്തിന്റെ കോണില്‍ നില്‍ക്കുന്ന ചെറിയനെല്ലിക്കകള്‍ നല്കുന്ന ആ വലിയ നെല്ലിമരത്തിനുനേര്‍ക്ക്‌ നോക്കാതിരുന്നില്ല .......!! പക്ഷെ ആ കവിതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഗ്രഹാതുരഓര്‍മകളുടെ തീക്ഷണത ഇപ്പോഴാണ് മുഴുവനായും ഉള്‍ക്കൊള്ളാനാകുന്നത്!!  ഓര്‍മയില്‍ ആ നാടന്‍ നെല്ലിക്കയുടെ കയ്പ്പ് രസം  തന്നെ മുന്നില്‍! മുറ്റത്തിന്റെ ഒരു കോണില്‍ നില്ക്കുന്നതിനാല്‍ താഴെയുള്ള മുറ്റത്തേയ്ക്കും നെല്ലിക്കകള്‍ വീഴാറുണ്ടായിരുന്നു!!ആ നെല്ലിക്കകയില്‍ ഒന്ന് പോലും തനിച്ചു കഴിച്ച ഓര്‍മയില്ല,കാരണം...നെല്ലിക്ക എണ്ണത്തില്‍ വിരളമാണ് മത്സരിച്ച് തിരഞ്ഞുകണ്ടെത്തുന്നത് ഒന്നോരണ്ടോ എണ്ണം മാത്രമായിരുന്നു!!ഒരു നെല്ലിക്ക - എല്ലാവര്‍ക്കും അതില്

കട്ടന്‍ക്കാപ്പി

Image
ഇതുപോലെ... മഴയില്‍,  മടിപിടിച്ചിരിക്കുമ്പോള്‍ ആ കാപ്പി'യെ ക്കുറിച്ച് ഓര്‍ക്കാറുണ്ട്, അതെനിക്ക് വെറും കാപ്പി അല്ല, 'പാലാ'കാപ്പി ആണ്.. അച്ഛന്റെ വീട്ടില്‍ ഇപ്പോഴും ഉണ്ടാകാറുള്ള പ്രസ്തുത 'കാപ്പി'.കടുപ്പം കുറച്ച് പാലാമ്മ(അച്ഛമ്മ), അല്ലെങ്കില്‍ ചിറ്റ തിളപ്പിചിടുന്ന  ഈ കാപ്പിയാണ് അവിടുത്തെ കുടിവെള്ളം. അടുപ്പിന്‍പാദത്തിലാണ് സ്ഥിരവാസം...പലാമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഇപ്പോഴും ചെറിയ അനച്ച(ചൂട്) ഉണ്ടാവും" 'അതിനെന്താ ഇത്ര പ്രത്യേകത '- എന്ന് ചോദിച്ചാല്‍... അതിനുള്ള കാപ്പിപ്പൊടി അവിടെത്തന്നെ ചിറ്റ ഉണ്ടാക്കി എടുക്കുന്നതാണ്, വീട്ടിലെത്തന്നെ കാപ്പിയില്‍ നിന്നും ഉണങ്ങിയെടുത്ത കാപ്പിക്കുരു വറുത്ത്, ഉലുവ,ഏലക്ക, ജീരകം ഇതൊക്കെ ചേര്‍ത്ത്‌ ഉരലില്‍ ഇട്ടുഇടിച്ചു തെള്ളി എടുക്കുന്നതാണ് ഇത്. ചെറുപ്പത്തില്‍ വീട്ടില്‍ 'ചായ' ആണ് പതിവ്.... കാപ്പി ഉണ്ടെങ്കില്‍ തന്നെ അതിനു ഇപ്പറഞ്ഞ ടേസ്റ്റ് ഇല്ല എന്നതുകൊണ്ടും പാല)കാപ്പി എനിക്ക് വിശേഷപ്പെട്ടതായിരുന്നു.!   അമ്മവീട്ടിലെ ആദ്യപേരക്കുട്ടി എന്നനിലയിലും ഏകപേരക്കുട്ടി 8 എന്ന വര്‍ഷത്തെ കാലയളവിലും എനിക്ക് കിട്ടിയ