Posts

Showing posts from April 22, 2012

എന്‍റെ വാല്‍കക്ഷ്ണം!!

Image
വിഷുക്കൈനീട്ടമായി വീട്ടിലെത്തിയ പൂച്ചകുഞ്ഞ്‌ തള്ളപൂച്ചയുടെ  കരുതലിന്റെ ഭാഗമായിട്ടാണ് ഉയരത്തില്‍ എത്തിയത് ,പക്ഷെ അത് വീഴ്ചയുടെ ആക്കംകൂട്ടി!! വീഴയ്ക്ക് ശേഷം നേരിയൊരു ഹൃദയമിടിപ്പ്‌ മാത്രം അവശേഷിച്ച വാസുക്കുട്ടന്‍ ഇപ്പോള്‍ കണ്ണുകള്‍തുറന്നു,കരയുന്നു,നടക്കാന്‍ശ്രമിക്കുന്നു ,തന്‍റെ ചലങ്ങളോട് പ്രതികരിക്കാതെ കിടന്ന കുഞ്ഞിനെ തള്ളപൂച്ച അന്നേ ഉപേക്ഷിച്ചിരുന്നു ...എങ്കിലും ചെന്നെത്തിയത് അതിലും സുരക്ഷിതമായ കരങ്ങളില്‍, പ്രസ്തുത കരങ്ങളുടെ ഉടമയാണ് ഞാന്‍ ആദ്യം പറഞ്ഞ എന്‍റെ ഒരേയൊരു വാല്‍കക്ഷ്ണം/കൂടപ്പിറപ്പ് !!അമ്മയുടെ വാക്കുകളില്‍ "മൂത്തവളുടെ കൈയില്‍നിന്നും കിട്ടിയ പൂച്ച ഭ്രാന്താണ് ഇവള്‍ക്കും"!സത്യത്തില്‍ ഇതു മാത്രമല്ല എന്‍റെ എല്ലാ ചിന്തകളും ഏറ്റവുംവേഗം പിന്തുടരാന്‍ കഴിയുന്ന ഈ ലോകത്തിലെ ആദ്യത്തെയാള്‍!! ചെറുപ്പത്തില്‍ എനിക്കൊരു കളികൂട്ടുകാരന്‍ ഉണ്ടായിരുന്നു ജയരാജ്‌ എന്ന് വിളിക്കുന്ന വിഷ്ണു ,ഞങ്ങള്‍ വീടുകളിലെ ഏക സന്താനങ്ങളാണ്!! അങ്ങനെയിരിക്കെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു അവന്‍ഒന്നിലും ആ ദിവസങ്ങളില്‍ പ്രസ്തുതകക്ഷി  ഒരു ചേട്ടനാകുന്നു  ഒന്നല്ല രണ്ടു ഇരട്ടകുട്ടികളുടെ ഗമകാരനായ

എനിക്കൊരു ചോദ്യം കിട്ടി 24-04-2012

ഇന്നു രാവിലെ എനിക്കൊരു ചോദ്യം കിട്ടി :- "കേരളത്തില്‍ ആന്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാവാം?"-------------- ------------------- എനിക്ക് പറയാനുള്ളതിന്റെ ഏറ്റവും ചുരുങ്ങിയ ഉത്തരമാണിത്;-- ""എനിക്ക് തോന്നുന്നു മിക്ക ആന്മഹത്യകളും ഒരു ഉറച്ച തീരുമാനതിന്റെയോ നിവൃത്തികേടിന്റെയോ ഫലമായിരിക്കില്ല - പെട്ടന്നുണ്ടാകുന്ന കുറെ മനോവിചാരങ്ങളുടെ അപക്വമായ ചില തോന്നലുകള്‍ ,മദ്യത്തില്‍ നീരാടുന്ന കേരളീയര്‍ക്ക് ഇത്തരം വീണ്ടുവിചാരമില്ലാത്ത തോന്നലുകള്‍ക്കു ക്ഷാമമുണ്ടാകുമോ???!!! -*------------ജീവിതം സങ്കീര്‍ണ്ണമാകുന്നു ഓരോ ദിനങ്ങളിലും -ആഗോളവല്‍ക്കരനതിന്റെയും ഉപഭോതൃ സംസ്ക്കരങ്ങല്‍ക്കുമൊക്കെ ഇടയില്‍ ജീവിതംതാണ്ടെടത് എത്രയെത്ര വഴികളാണ് അല്ലെ ചങ്ങാതീസ്?? ചിന്തിച്ചു നൊക്കൂ ...അങ്ങനെയെങ്കില്‍ സ്വാഭാവികമായും കാലിടറാനുള്ള സാധ്യതകളുംകൂടുന്നു.... _**-----------പ്രശങ്ങളെ നേരിടാനുള്ള മനോഭാവത്തില്‍ എന്ന് കുറെയേറെ മാറ്റം വന്നിരിക്കുന്നു ,ഒരുപക്ഷെ പെട്ടന്ന് അവസരങ്ങളെ എത്തിപ്പിടിക്കാനും നഷ്ട്ടപെടുതുവാനുമുള്ള സാധ്യതയും നമ്മുടെ സമൂഹത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ ആകാം

"എന്‍റെ മഴയ്ക്ക്‌................

Image
എന്‍റെ മഴയ്ക്ക്‌.... എന്നിലെ പ്രണയത്തിന്റെ നീരുറവകള്‍ അലിഞ്ഞുചേരുന്ന നിന്‍റെ ദിനരാത്രങ്ങളില്‍,എപ്പോഴൊക്കെയോ കാത്തിരിപ്പിന്റെ മൌനം ഘ നീഭവിക്കുന്നു!! നിന്നിലെ ഭാവങ്ങള്‍ക്ക് പ്രണയത്തിന്‍റെമാത്രം നിറംചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ലയെന്നു നീ അറിയുക .നിന്‍റെ ചലനങ്ങളില്‍... ഉഷ്മളതകളില്‍ നിശ്വാസങ്ങളില്‍... വേറിടുന്ന ചിന്തകളുംതലങ്ങളും ഞാന്‍ അറിയാതെ പോകുന്നുയെന്നു  ചിന്തിക്കുന്നുവോ നീ?? നീ 'എന്റേത് ' എന്ന് പറയുമ്പോഴും നീ എന്റ്റെത്  മാത്രമല്ലെന്നതും സത്യം !!  മഴയെന്ന നിന്നിലെ ഓരോ ഭാവങ്ങളെ പ്രതീക്ഷിക്കുന്ന  മനസുകള്‍ക്ക്  നീ അവരുടെതാകുന്നു ,അവിടെ നിന്‍റെ രാഗങ്ങള്‍ വ്യത്യസ്തങ്ങാളായി ചിതറുകയാണ് ...അവയെനിക്ക് കാണുവാന്‍കഴിയുന്നുണ്ട്,കാലദേശാനുസൃതമായി നിന്‍റെ വായനകള്‍ വിഭിന്നങ്ങളായി പല നിറങ്ങളില്‍ ,രൂപങ്ങളില്‍,സ്ഥാനങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്നു!!  ,പക്ഷെ ആ കാഴ്ചകള്‍ക്കും  മനസിന്‍റെ കേള്‍വിക്കുമിടയില്‍ പ്രണയത്തിന്‍റെ അന്ധത ചൂഴ്ന്നു നില്‍ക്കുകയാണ് .!! ഓര്‍മയിലെ  ആദ്യ പുതുമഴയായി നീ പെയ്തിറങ്ങിയ നാള്‍ ,വരണ്ടഭൂമിയില്‍നിന്നും പറന്നുയര്‍ന്ന ഊഷരകുമിളകളുടെ മിഴികളോട്  നിന്‍റെ നനവ