Posts

Showing posts from February 19, 2012

ഒടുവില്‍ നീ എനിക്കായി പെയ്തുവോ?

Image
വൈകിയതെന്തേ നീ ? എന്‍റെ മൌനത്തിന്‍റെ... കാത്തിരിപ്പിന്‍റെ ആകെത്തുകയാകുന്നു നീ .............. നിന്‍റെ കാലൊച്ചകളില്‍ എന്‍റെ ദു:സ്വപ്നങ്ങള്‍ അവസാനിക്കുകയാണ് .... നിന്നോടെനിക്ക് പറയാന്‍ നൂറായിരം  കഥകളുണ്ട്..... നിന്നോട്മാത്രമായി പങ്കുവെയ്ക്കാന്‍ ഞാന്‍ എന്‍റെ മൌനങ്ങളില്‍  തളച്ചിട്ട മോഹങ്ങളുണ്ട്.. നിന്‍റെ ചെവിയില്‍ മന്ത്രിക്കാന്‍ ഒരു കുഞ്ഞുരഹസ്യമുണ്ട് ...... ഒരിക്കലും എന്നില്‍നിന്നും പെയ്തുതോരാതെയിരിക്കാന്‍ കഴിയുമോ നിനക്ക്?? ഇല്ല അല്ലേ? ഹ ഹ ....

അവളറിയാത്ത മഴ

Image
മഴയെ പ്രേമിച്ച അവന്‍ അങ്ങനെ മഴപോലെ മനോഹരിയായ അവളെ കണ്ടുമുട്ടുന്നു ,അവളുടെ രാഗങ്ങള്‍ക്കുമുന്നില്‍ മഴ പെയ്തൊഴിയുന്നത്‌ പോലെ ... അവളുടെ താളങ്ങളോട് മഴ മത്സരിക്കുന്നതുപോലെ .... തന്‍റെ രണ്ടു പ്രേമഭാജനങ്ങളും അവന്റെ സ്വപ്നങ്ങളില്‍ ഒന്ന്ചേര്‍ന്നൂ ... അവളും മഴയും ഇഴചേര്‍ത്തസ്വപ്‌നങ്ങളിലൂടെ; അവന്‍ അവള്‍ക്കൊപ്പം മഴനനഞ്ഞ്കൊണ്ടെയിരുന്നു ... ആ സ്വപനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവനോടവള്‍ മൊഴിഞ്ഞു "ഈ മഴ കാണാനാണ് എനിക്കിഷ്ട്ടം നനയാന്‍ വയ്യ "'''',ഈ ഇടിമിന്നലില്‍ അവന്‍റെ കണ്ണ്നീര്‍ത്തുള്ളികള്‍ മഴയോട് ചേരവേ അവള്‍ യാത്രപറഞ്ഞു നടന്നകലുകയായിരുന്നു ;കാരണം അടുത്ത മഴ എത്തുമുന്പു അവള്‍ക്കു വീട്പറ്റേണ്ടിയിരുന്നു.... " അവന്‍റെ നിലയ്ക്കാത്ത കണ്ണുനീര്‍ ഏറ്റുവാങ്ങി മഴ ചോദിക്കുന്നു ഇതു തെറ്റാണോ?പക്ഷെ ശരിയാണോ?

ഉറക്കമില്ലായ്മയിലെ ഉറക്കങ്ങള്‍

Image
''നീ ഒരു ഉറക്കഭ്രാന്തി തന്നെ'' എന്ന് ഇടയ്ക്കിടെ പറയിപ്പിച്ചിരുന്ന എനിക്ക് പെട്ടന്നൊരു ദിവസം ഉറക്കം നഷട്ടപെടുന്നു !!പക്ഷെ അന്ന് മുതല്‍ ഞാന്‍ ഉറക്കാതെ ആഗ്രഹിച്ചു തുടങ്ങി ,ഉറക്കം വലിയ ഒരു അനുഗ്രഹമായിതോന്നി... അതൊരു ശനി ദിവസം ,മുത്തശിയോടൊപ്പം മെഡിക്കല്‍ കോളേജില്‍ കാര്യം നിസാരം കാലിനൊരു വേദന ,അധികം ചെറുതല്ലാത്ത 1 എന്റെ പ്ലസ്‌1 പഠനത്തെപോലും തടസപ്പെടുതിയിരിക്കുന്നു. ചികിത്സാമുറകള്‍ നടക്കുന്നുണ്ട്...പക്ഷെ നോ രക്ഷ . കുറ്റം എന്റേത് തന്നെ ഞാന്‍ അടങ്ങിയിരിക്കുന്നില്ല ,അതുകൊണ്ടാണത്രെ നീരും വേദനയും കുറയാത്തത്... സംഭവം തെറ്റാണെന്ന് പറയാനും കഴിയില്ല അല്ലെങ്കിലും എത്രനേരമ മുറിയിലിങ്ങനെ ...അല്ലെ? ആ ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ എന്നോട് രഹസ്യമായി ചോദിച്ചു "സ്കൂളില്‍ പോകാനുള്ള മടികൊണ്ടാണോ ഇത്രയും വേദന "കുറ്റം പറയാന്‍ പാടില്ലല്ലോ കാലൊന്നു ഉളുക്കിയെന്നു വെച്ച് കാലുച്ചവുട്ടുമ്പോള്‍ തലകറങ്ങുന്നു എന്നൊക്കെ പറഞ്ഞാലോ !!ഒരു ദിവസം മുറിയിലിരുന്നപ്പോള്‍ ഭ്രാന്ത് പിടിച്ചു എന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ട് ഏതാനും ദിനങ്ങളെ ആയിട്ടുള്ളൂ .... വേണ്ട കാട്കയറേണ്ട എന്നാണോ എന്നോടിപ്പോള്‍