അവളറിയാത്ത മഴ

മഴയെ പ്രേമിച്ച അവന്‍ അങ്ങനെ മഴപോലെ മനോഹരിയായ അവളെ കണ്ടുമുട്ടുന്നു ,അവളുടെ രാഗങ്ങള്‍ക്കുമുന്നില്‍ മഴ പെയ്തൊഴിയുന്നത്‌ പോലെ ... അവളുടെ താളങ്ങളോട് മഴ മത്സരിക്കുന്നതുപോലെ .... തന്‍റെ രണ്ടു പ്രേമഭാജനങ്ങളും അവന്റെ സ്വപ്നങ്ങളില്‍ ഒന്ന്ചേര്‍ന്നൂ ... അവളും മഴയും ഇഴചേര്‍ത്തസ്വപ്‌നങ്ങളിലൂടെ; അവന്‍ അവള്‍ക്കൊപ്പം മഴനനഞ്ഞ്കൊണ്ടെയിരുന്നു ... ആ സ്വപനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവനോടവള്‍ മൊഴിഞ്ഞു "ഈ മഴ കാണാനാണ് എനിക്കിഷ്ട്ടം നനയാന്‍ വയ്യ "'''',ഈ ഇടിമിന്നലില്‍ അവന്‍റെ കണ്ണ്നീര്‍ത്തുള്ളികള്‍ മഴയോട് ചേരവേ അവള്‍ യാത്രപറഞ്ഞു നടന്നകലുകയായിരുന്നു ;കാരണം അടുത്ത മഴ എത്തുമുന്പു അവള്‍ക്കു വീട്പറ്റേണ്ടിയിരുന്നു.... "അവന്‍റെ നിലയ്ക്കാത്ത കണ്ണുനീര്‍ ഏറ്റുവാങ്ങി മഴ ചോദിക്കുന്നു ഇതു തെറ്റാണോ?പക്ഷെ ശരിയാണോ?

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................